Tuesday, March 10, 2009

ദോഹയില്‍ സ്റ്റെം സെല്‍ ബാങ്ക്

ദോഹ:വൈദ്യശാസ്ത്രരംഗത്തെ നൂതന കണ്ടുപിടിത്തമായ സ്റ്റെം സെല്‍ ചികില്‍സയ്ക്കു ദോഹയില്‍ സെന്റര്‍ ആരംഭിച്ചു. നവജാത ശിശുക്കളുടെ പൊക്കിള്‍ക്കൊടിയില്‍ നിന്നുള്ള രക്തത്തില്‍ അടങ്ങിയിരിക്കുന്ന മൂലകോശങ്ങള്‍ ഉപയോഗിച്ചുള്ള ചികില്‍സാരീതിയാണു സ്റ്റെം സെല്‍ ചികില്‍സ. വിവിധതരം ക്യാന്‍സറുകള്‍, ജന്മനാ കാണുന്ന മാരകരോഗങ്ങള്‍ തുടങ്ങിയവയുടെ ചികില്‍സയ്ക്ക് മൂലകോശങ്ങള്‍ ഉപയോഗപ്പെടും. 85 വ്യത്യസ്ത രോഗാങ്ങള്‍ക്ക് ഇപ്പോള്‍ സ്റ്റെം സെല്‍ ചികില്‍സ നിലവിലുണ്ട്.

യുകെയിലെ വിര്‍ജിന്‍ ഹെല്‍ത്ത് ബാങ്കും ഖത്തറിലെ സയന്‍സ് ആന്‍ഡ് ടെക്നോളജി പാര്‍ക്കും ചേര്‍ന്ന് ആരംഭിക്കുന്ന കേന്ദ്രം അടുത്ത മാസം മുതല്‍ നവജാത ശിശുക്കളില്‍നിന്നു മൂല കോശങ്ങള്‍ ശേഖരിക്കാനാരംഭിക്കും. ഖത്തറിലെ ജനങ്ങള്‍ക്കു കൂടുതല്‍ നൂതനമായ ചികില്‍സാരീതികള്‍ ലഭ്യമാകുന്നതിനാല്‍ ഇത്തരം സംരംഭങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നു മന്ത്രി ഡോ. ഷെയ്ഖ ഘാലിയ ബിന്‍ മുഹമ്മദ് ബിന്‍ ഹമദ് അല്‍ താനി പറഞ്ഞു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

വൈദ്യശാസ്ത്രരംഗത്തെ നൂതന കണ്ടുപിടിത്തമായ സ്റ്റെം സെല്‍ ചികില്‍സയ്ക്കു ദോഹയില്‍ സെന്റര്‍ ആരംഭിച്ചു. നവജാത ശിശുക്കളുടെ പൊക്കിള്‍ക്കൊടിയില്‍ നിന്നുള്ള രക്തത്തില്‍ അടങ്ങിയിരിക്കുന്ന മൂലകോശങ്ങള്‍ ഉപയോഗിച്ചുള്ള ചികില്‍സാരീതിയാണു സ്റ്റെം സെല്‍ ചികില്‍സ. വിവിധതരം ക്യാന്‍സറുകള്‍, ജന്മനാ കാണുന്ന മാരകരോഗങ്ങള്‍ തുടങ്ങിയവയുടെ ചികില്‍സയ്ക്ക് മൂലകോശങ്ങള്‍ ഉപയോഗപ്പെടും. 85 വ്യത്യസ്ത രോഗാങ്ങള്‍ക്ക് ഇപ്പോള്‍ സ്റ്റെം സെല്‍ ചികില്‍സ നിലവിലുണ്ട്.