Tuesday, March 10, 2009

വിഷാംശമുള്ള കളിപ്പാട്ടങ്ങള്‍ക്ക് ഖത്തറില്‍ നിരോധനം

ദോഹ:ആരോഗ്യത്തിനു ഹാനികരമായ കളിപ്പാട്ടങ്ങളുടെ ഇറക്കുമതി ഏപ്രില്‍ ഒന്നുമുതല്‍ നിരോധിച്ചതായി ഖത്തര്‍ അറിയിച്ചു.

ഇതിനുമുന്നോടിയായി, വിഷാംശമുള്ള കളിപ്പാട്ടങ്ങള്‍ കടകളില്‍നിന്നു നീക്കം ചെയ്യാന്‍ മൂന്നു മാസത്തെ സമയവും നല്‍കിയിട്ടുണ്ട്.

വിഷാംശമുള്ള രാസവസ്തുക്കള്‍കൊണ്ടു നിര്‍മിച്ച കളിപ്പാട്ടങ്ങള്‍, കൂര്‍ത്തമുനകളുള്ള പ്ലാസ്റ്റിക് ബുള്ളറ്റുകള്‍ ഉപയോഗിക്കുന്ന കളിത്തോക്കുകള്‍, ഉയര്‍ന്ന തോതിലുള്ള വൈദ്യുതി കൊണ്ടു പ്രവര്‍ത്തിക്കുന്ന കളിപ്പാട്ടങ്ങള്‍ തുടങ്ങിയവയ്ക്കാണു നിരോധനം.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ആരോഗ്യത്തിനു ഹാനികരമായ കളിപ്പാട്ടങ്ങളുടെ ഇറക്കുമതി ഏപ്രില്‍ ഒന്നുമുതല്‍ നിരോധിച്ചതായി ഖത്തര്‍ അറിയിച്ചു.