Sunday, March 1, 2009

പുതിയ സ്പോണ്‍സര്‍ഷിപ് നിയമത്തില്‍ കടുത്ത ശിക്ഷകള്‍

ദോഹ:വിസ,താമസം,ജോലി നിബന്ധനകള്‍ എന്നിവ ലംഘിക്കുന്ന വിദേശി സ്പോണ്‍സര്‍മാര്‍ക്കു തടവും കനത്ത പിഴയും നല്‍കാന്‍ നിര്‍ദേശവുമായാണ് ഖത്തറിലെ പുതിയ സ്പോണ്‍സര്‍ഷിപ്പ് നിയമം.

വീസ നടപടികള്‍ പൂര്‍ത്തിയായ ശേഷം തൊഴിലാളിയുടെ പാസ്പോര്‍ട്ടോ യാത്രാരേഖകളോ പിടിച്ചുവച്ചാല്‍ സ്പോണ്‍സര്‍ പിഴ നല്‍കേണ്ടിവരും. തന്റെ സ്പോണ്‍സര്‍ഷിപ്പിലല്ലാത്ത ഒരാളെ ജോലിക്കെടുത്താല്‍ കനത്ത പിഴയോ തടവോ ലഭിക്കും.

30 ദിവസത്തെ സന്ദര്‍ശക വീസയില്‍ വരുന്നവര്‍ അതിനു ശേഷവും തങ്ങിയാല്‍ മൂന്നു വര്‍ഷം വരെ ജയില്‍ ശിക്ഷ അനുഭവിക്കുകയോ 50,000 ഖത്തര്‍ റിയാല്‍(ഉദ്ദേശം 6.65 ലക്ഷം രൂപ) പിഴ നല്‍കുകയോ വേണ്ടിവരും.

കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ ഒരു ലക്ഷം റിയാല്‍ വരെയായി(ഉദ്ദേശം 13.3 ലക്ഷം രൂപ) കൂടും. വീസ രേഖയില്‍ പറയുന്നതല്ലാത്ത ജോലി ചെയ്താലും സ്പോണ്‍സറുടെ പരിധിയിലല്ലാത്ത സ്ഥാപനത്തില്‍ ജോലിചെയ്താലും സമാനമായ ശിക്ഷ ലഭിക്കും.

പ്രത്യേക കാലയളവിലേക്ക് താമസാനുമതിയുമായി ജോലിക്കെത്തുന്നവര്‍ 90 ദിവസത്തിനകം രാജ്യം വിടുകയോ താമസാനുമതി രേഖ പുതുക്കുകയോ ചെയ്തില്ലെങ്കില്‍ 10,000 റിയാല്‍( ഉദ്ദേശം 1.33 ലക്ഷം രൂപ) പിഴ നല്‍കണം.

നവജാത ശിശുവിന് 60 ദിവസത്തിനകം വീസയ്ക്ക് അപേക്ഷ നല്‍കിയില്ലെങ്കിലും ഇതേ തുക പിഴയൊടുക്കേണ്ടിവരും.

1 comment:

Unknown said...

വിസ,താമസം,ജോലി നിബന്ധനകള്‍ എന്നിവ ലംഘിക്കുന്ന വിദേശി സ്പോണ്‍സര്‍മാര്‍ക്കു തടവും കനത്ത പിഴയും നല്‍കാന്‍ നിര്‍ദേശവുമായാണ് ഖത്തറിലെ പുതിയ സ്പോണ്‍സര്‍ഷിപ്പ് നിയമം.

വീസ നടപടികള്‍ പൂര്‍ത്തിയായ ശേഷം തൊഴിലാളിയുടെ പാസ്പോര്‍ട്ടോ യാത്രാരേഖകളോ പിടിച്ചുവച്ചാല്‍ സ്പോണ്‍സര്‍ പിഴ നല്‍കേണ്ടിവരും. തന്റെ സ്പോണ്‍സര്‍ഷിപ്പിലല്ലാത്ത ഒരാളെ ജോലിക്കെടുത്താല്‍ കനത്ത പിഴയോ തടവോ ലഭിക്കും.