Sunday, March 8, 2009

മുഴുവന്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളും തിരിച്ചുപോയി

ദോഹ:ഖത്തറില്‍ സമുദ്രാതിര്‍ത്തി ലംഘിച്ചതിന്റെ പേരില്‍ കസ്റഡിയിലായ സൌദിയില്‍ നിന്നുള്ള 40 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളും തിരിച്ചുപോയി. 9 ബോട്ടുകളിലായി മത്സ്യബന്ധനം നടത്തിയിരുന്ന ഇവരെ ഖത്തര്‍ തീരസംരക്ഷണസേനയാണ് കസ്റഡിയിലെടുത്തത്. നേരത്തെ ഘട്ടം ഘട്ടമായി 6 ബോട്ടുകള്‍ തിരിച്ചുപോയിരുന്നു.

അമ്പതിനായിരം റിയാല്‍ വീതം പിഴയടച്ചാണ് എട്ടു ബോട്ടുകളും തിരിച്ചുപോയത്. ഒരു ബോട്ടിന് നേരത്തെ ഒരു കേസ് നിലവിലുള്ളതിനാല്‍ 1 ലക്ഷം റിയാല്‍ പിഴയടക്കേണ്ടി വന്നു. ബോട്ടുകള്‍ക്കുള്ള ഇന്ധനവും യാത്രയ്ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലണ്ട് ഫണ്ട് (ഐ സി ബി എഫ്) സമാഹരിച്ചു നല്‍കി. ഐ സി ബി എഫിന്റെ ശക്തമായ ഇടപെടലാണ് തൊഴിലാളികള്‍ക്ക് വേഗത്തില്‍ തിരിച്ചുപോകാന്‍ അവസരമൊരുക്കിയത്.

നേരത്തെ പല തവണകളിലായി ബോട്ടുകള്‍ മത്സ്യത്തൊഴിലാളികള്‍ സഹിതം പിടികൂടിയിരുന്നുവെങ്കിലും മാസങ്ങളോളം കേസും മറ്റു നിയമ നടപടികളുമായി ദിനങ്ങള്‍ കഴിയുമായിരുന്നു. ഫെബ്രുവരി 21 ശനിയാഴ്ചയാണ് കന്യാകുമാരിയില്‍ നിന്നുള്ള ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ഖത്തര്‍ തീരത്ത് കോസ്റ് ഗാര്‍ഡിന്റെ പിടിയിലായത്.

"12 ദിനങ്ങള്‍ക്കകം ഇവര്‍ക്ക് സഊദിഅറേബ്യയിലേക്ക് തിരിച്ചുപോകാനായി എത് ഏറെ ചാരിതാര്‍ത്ഥ്യം നല്‍കു കാര്യമാണ്. ഖത്തറിലെ ഉതോദ്യോഗസ്ഥര്‍ വളരെ നല്ല സഹായമാണ് ചെയ്തത്.'' ഐ സി ബി എഫ് പ്രസിഡന്റ് ഡോ മോഹന്‍ തോമസ് പറഞ്ഞു.

ഖത്തറിലെ ആഭ്യന്തര വകുപ്പ് അധികൃതര്‍ക്ക് പുറമെ നേരത്തെ വിവിധ വാണിജ്യ സ്ഥാപനങ്ങളും പ്രമുഖ വ്യക്തിത്വങ്ങളും സഹായവുമായി രംഗത്തു വന്നിരുന്നു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഖത്തറില്‍ സമുദ്രാതിര്‍ത്തി ലംഘിച്ചതിന്റെ പേരില്‍ കസ്റഡിയിലായ സൌദിയില്‍ നിന്നുള്ള 40 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളും തിരിച്ചുപോയി. 9 ബോട്ടുകളിലായി മത്സ്യബന്ധനം നടത്തിയിരുന്ന ഇവരെ ഖത്തര്‍ തീരസംരക്ഷണസേനയാണ് കസ്റഡിയിലെടുത്തത്. നേരത്തെ ഘട്ടം ഘട്ടമായി 6 ബോട്ടുകള്‍ തിരിച്ചുപോയിരുന്നു.