Tuesday, March 3, 2009

ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ് ഉപേക്ഷിക്കണമെന്ന് സെന്റര്‍ ഫോര്‍ മീഡിയ ഫ്രീഡം

ദോഹ:ഇന്റര്‍നെറ്റ് വ്യവസ്ഥകളുടെ ഉത്തരവാദിത്തം സര്‍ക്കാര്‍ അതോറിറ്റിയിലേക്കു മാറ്റാനുള്ള നീക്കം ഉടന്‍ അവസാനിപ്പിക്കണമെന്ന് ദോഹ സെന്റര്‍ ഫോര്‍ മീഡിയ ഫ്രീഡം ആവശ്യപ്പെട്ടു.

ഖത്തറിലെ വെബ് ഉപയോക്താക്കള്‍ക്കിടയില്‍ വ്യാപകമായ സര്‍വേ നടത്തുന്നതായി ഫെബ്രുവരി 28ന് സുപ്രീം കൌണ്‍സില്‍ ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍സ് ടെക്നോളജീസ് ഐസിടി ഖത്തര്‍ അറിയിച്ചിരുന്നു. സര്‍ക്കാരിനു കീഴിലുള്ള അതോറിറ്റി പ്രധാനമായും രണ്ടു ലക്ഷ്യത്തോടെയാകും പ്രവര്‍ത്തിക്കുക.

സുരക്ഷയും കുട്ടികള്‍ക്കുള്ള സംരക്ഷണവും ഉറപ്പാക്കി സ്കൂളുകള്‍ക്കും കമ്പനികള്‍ക്കും മികച്ച ഉള്ളടക്കം നല്‍കുക, വെബ്സൈറ്റുകളുടെ ഉള്ളടക്കം പരിശോധിക്കുക എന്നിവ. ഇക്കാര്യം ക്യുടെല്‍, വൊഡഫോണ്‍ മൊബൈല്‍ കമ്പനികളാണ് ഇതുവരെ കൈകാര്യം ചെയ്തിരുന്നത്. തങ്ങള്‍ക്കു ലഭിക്കുന്ന സൈറ്റിന്റെ ഉള്ളടക്കം അപര്യാപ്തമാണെങ്കില്‍ ഉപഭോക്താവിന് ഐസിടി ഖത്തറിനെ വിളിച്ചറിയിക്കാം.

രാജ്യത്തെ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ താല്‍പ്പര്യത്തിനും രാജ്യത്തിന്റെ സംസ്കാരത്തിനും മതപാരമ്പര്യത്തിനും അനുസൃതമായി ഇന്റര്‍നെറ്റ് ഉള്ളടക്കം വേര്‍തിരിച്ചെടുക്കും. ഇത് സെന്‍സര്‍ഷിപ്പല്ലെന്നും അധികൃതര്‍ വിശദീകരിക്കുന്നു.

1 comment:

Unknown said...

ഇന്റര്‍നെറ്റ് വ്യവസ്ഥകളുടെ ഉത്തരവാദിത്തം സര്‍ക്കാര്‍ അതോറിറ്റിയിലേക്കു മാറ്റാനുള്ള നീക്കം ഉടന്‍ അവസാനിപ്പിക്കണമെന്ന് ദോഹ സെന്റര്‍ ഫോര്‍ മീഡിയ ഫ്രീഡം ആവശ്യപ്പെട്ടു.