Wednesday, March 11, 2009

മാതൃഭാഷ നല്‍കിയത് അതിമധുരം

ദോഹ:ഗള്‍ഫിലെ കുട്ടികള്‍ക്ക് മാധുര്യമുള്ള മാതൃഭാഷ നല്‍കിയത് അതിമധുരം. പരീക്ഷാ ഹാളില്‍നിന്നിറങ്ങിയ കുട്ടികളുടെ മുഖത്തും മലയാളത്തിന്റെ മുഖപ്രസാദം. ഗള്‍ഫിലെ 13 കേന്ദ്രങ്ങളില്‍നിന്നായി 670ഓളം പേരാണ് എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്.

മാതൃഭാഷയില്‍ മനംനിറയെ എഴുതിയാണ് വിദ്യാര്‍ഥികള്‍ പരീക്ഷാ ഹാളില്‍നിന്ന് പുറത്തിറങ്ങിയത്. ഇംഗീഷ് അടക്കി വാഴുന്ന ഗള്‍ഫില്‍ മലയാള പരീക്ഷ പരീക്ഷണമാകുമെന്ന രക്ഷിതാക്കളുടെ ഭയത്തെ ഇത് അസ്ഥാനത്താക്കി. എളുപ്പമായിരുന്നു എന്നാല്‍ സമയം തികഞ്ഞില്ല എന്ന അഭിപ്രായമാണ് പൊതുവെ പ്രകടമായത്.

അഡീഷണല്‍ ഇംഗീഷ് എടുത്തവര്‍ക്കും പരീക്ഷ എളുപ്പം. ഇരുപത്തിരണ്ടാമത്തെ ചോദ്യത്തിലെ ചെറിയൊരു അവ്യക്തതയൊഴിച്ചാല്‍ യാതൊരു പ്രശ്നവുമുണ്ടായില്ല.

കുട്ടികളുടെ സാഹിത്യാഭിരുചി അളക്കാവുന്ന തരത്തിലുള്ള ചോദ്യപേപ്പര്‍ തന്നെയായിരുന്നുവെന്ന് അധ്യാപകരും. കേരളത്തെ അപേക്ഷിച്ച് ഇവിടത്തെ കുട്ടികള്‍ക്ക് പരിമിതികളുണ്ടെങ്കിലും മലയാളം തിരഞ്ഞെടുക്കുന്നവര്‍ മോശമാകാറില്ല. മലയാളത്തിന് 100ല്‍ 98 മാര്‍ക്ക് വാങ്ങിയ കുട്ടികളും ഗള്‍ഫിലുണ്ടായിരുന്നു.

3 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഗള്‍ഫിലെ കുട്ടികള്‍ക്ക് മാധുര്യമുള്ള മാതൃഭാഷ നല്‍കിയത് അതിമധുരം. പരീക്ഷാ ഹാളില്‍നിന്നിറങ്ങിയ കുട്ടികളുടെ മുഖത്തും മലയാളത്തിന്റെ മുഖപ്രസാദം. ഗള്‍ഫിലെ 13 കേന്ദ്രങ്ങളില്‍നിന്നായി 670ഓളം പേരാണ് എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്.

പാവപ്പെട്ടവൻ said...

മാതൃഭാഷയില്‍ മനംനിറയെ എഴുതിയാണ്
മനോഹരമായിരിക്കുന്നു
ആശംസകള്‍

പാവപ്പെട്ടവൻ said...

മാതൃഭാഷയില്‍ മനംനിറയെ എഴുതിയാണ് വിദ്യാര്‍ഥികള്‍ പരീക്ഷാ ഹാളില്‍നിന്ന് പുറത്തിറങ്ങിയത്
മനോഹരമായിരിക്കുന്നു

ആശംസകള്‍