ദോഹ:ഖത്തറും ഇന്ത്യയും തമ്മില്‍ വിവിധ മേഖലകളില്‍ സഹകരണം വ്യാപിപ്പിക്കാനുള്ള സാധ്യതകളേറെയാണെന്ന് ഇന്ത്യന്‍ അംബാസഡര്‍ ദീപാ ഗോപാലന് വദ്വ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഖത്തര്‍ ഭരണാധികാരി ശൈഖ് ഹമദ് ബിന്‍ ഖലീഫാ അല്‍ത്താനിയെ സന്ദര്‍ശിച്ച ശേഷമാണ് പത്രസമ്മേളനം ചേര്‍ന്നത്. ഇന്ത്യക്കാരുടെ ആത്മാര്‍ഥതയിലും സത്യസന്ധതയിലും ഖത്തര്‍ ഗവണ്മെന്റിനുള്ള മതിപ്പ് ഭരണാധികാരി അറിയിച്ചുവെന്നും അവര്‍ പറഞ്ഞു.
'ഇന്ത്യയിലെ ഐ.ടി. മേഖലകളും , ഉന്നത കലാലയങ്ങളും അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്നതാണ്. മാനേജ്മെന്റ് സ്ഥാപനങ്ങളും വളരെ പ്രശസ്തമാണ്. ഇത്തരം കേന്ദ്രങ്ങളിലേക്ക് വിദേശ വിദ്യാര്‍ഥികളെ ആകര്‍ഷിക്കാനുള്ള പദ്ധതികളെക്കുറിച്ചും ചിന്തിക്കുന്നുണ്ട്. ഖത്തറില്‍ നടക്കുന്ന കരിയര്‍ ഫെയറില്‍ ഇന്ത്യയില്‍ നിന്നുള്ള കൂടുതല്‍ സ്ഥാപനങ്ങളെ പങ്കെടുപ്പിക്കാന്‍ ശ്രമിക്കും. ആരോഗ്യ മേഖലയിലും ഖത്തറുമായി സഹകരണം വ്യാപിപ്പിക്കാനേറെ സാധ്യതകളുണ്ട്'' അംബാസഡര്‍ പറഞ്ഞു. ഇതിനു പുറമെ സൈനിക സുരക്ഷാമേഖലയിലും സഹകരണം ശക്തിപ്പെടുത്തുന്നുണ്ട്.
എംബസിയിലെ കോണ്‍സുലര്‍ സര്‍വീസ് സംബന്ധിച്ച പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അംബാസഡര്‍ പറഞ്ഞു. ഓപ്പണ്‍ ഹൗസ് വീണ്ടും ആരംഭിക്കും.
ഓപ്പണ്‍ ഹൗസിലേക്കെത്തുന്ന പരാതികള്‍ നേരത്തേ തന്നെ സ്ക്രീന്‍ ചെയ്യുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്. ഖത്തറിലേക്ക് ഇന്ത്യയില്‍ നിന്നും വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള തടസ്സം നീക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് അംബാസഡര്‍ വെളിപ്പെടുത്തി.
എംബസി മിനിസ്റ്റര്‍ സഞ്ജീവ് കോഹ്ലി, ഫസ്റ്റ് സെക്രട്ടറി എച്ച്.സി.ബി.അറോറ, ലേബര്‍ അറ്റാച്ചെ ടി.ആര്. മീന എന്നിവരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.
2 comments:
ഖത്തറും ഇന്ത്യയും തമ്മില്‍ വിവിധ മേഖലകളില്‍ സഹകരണം വ്യാപിപ്പിക്കാനുള്ള സാധ്യതകളേറെയാണെന്ന് ഇന്ത്യന്‍ അംബാസഡര്‍ ദീപാ ഗോപാലന് വദ്വ പത്രസമ്മേളനത്തില്‍ അറിയിച്ചു.
താങ്കള്‍ക്ക് ഈ വിവരങ്ങള്‍ എവിടന്നു കിട്ടുന്നു?
അഭിനന്ദനങ്ങള്‍
Post a Comment