ദോഹ:ഖത്തറിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കു ഭീഷണിയില്ലെന്നു റിപ്പോര്‍ട്ട്.എണ്ണവിപണിയിലെ അസ്ഥിരതയും ഉയര്‍ന്ന നാണ്യപ്പെരുപ്പ നിരക്കും സൃഷ്ടിക്കുന്ന ആശങ്കകള്‍ക്കിടയിലും ഖത്തറില്‍ സാമ്പത്തിക വളര്‍ച്ച ആരോഗ്യകരമായി തുടരുന്നെന്നാണു വിലയിരുത്തല്‍.
ഈയിടെ പുറത്തുവിട്ട ഖത്തര്‍ ജിഡിപി കണക്കുകളും സാമ്പത്തികസുസ്ഥിരതയാണു വ്യക്തമാക്കുന്നത്. വാതക, അടിസ്ഥാനസൌകര്യ വികസന മേഖലകളില്‍ നടത്തിയ ഉയര്‍ന്ന തോതിലുള്ള നിക്ഷേപങ്ങളാണു ഖത്തര്‍ സമ്പദ്വ്യവസ്ഥയ്ക്കു കരുത്തായത്.
നടപ്പു സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അടിസ്ഥാനസൌകര്യ വികസന പദ്ധതികള്‍ക്കുവേണ്ടിയുള്ള വിഹിതം കുറച്ചതു സാമ്പത്തികവളര്‍ച്ചയെ ബാധിച്ചേക്കാം. എന്നാല്‍ ഇതോടൊപ്പം നാണ്യപ്പെരുപ്പവും കുറയുമെന്നാണു വിദഗ്ധരുടെ നിരീക്ഷണം. അതേസമയം, വാതക, പെട്രോളിയം മേഖലയിലുള്ള ആശ്രിതത്വവും രാജ്യത്തു ബിസിനസ് നടത്തുന്നതിനുള്ള വന്‍ ചെലവും സമ്പദ്വ്യവസ്ഥയ്ക്കു ഭീഷണിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
1 comment:
ഖത്തറിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കു ഭീഷണിയില്ലെന്നു റിപ്പോര്‍ട്ട്.എണ്ണവിപണിയിലെ അസ്ഥിരതയും ഉയര്‍ന്ന നാണ്യപ്പെരുപ്പ നിരക്കും സൃഷ്ടിക്കുന്ന ആശങ്കകള്‍ക്കിടയിലും ഖത്തറില്‍ സാമ്പത്തിക വളര്‍ച്ച ആരോഗ്യകരമായി തുടരുന്നെന്നാണു വിലയിരുത്തല്‍.
Post a Comment