Tuesday, April 21, 2009

ലോകാരോഗ്യ വികസനരംഗത്തുള്ള നിക്ഷേപം ലോകത്ത് പ്രതിഫലനമുണ്ടാക്കും:ബില്‍ഗേറ്റ്‌സ്‌



ദോഹ:ലോകാരോഗ്യ വികസനരംഗത്തുള്ള നിക്ഷേപം ലോകത്ത് പ്രതിഫലനമുണ്ടാക്കുമെന്നും വന്‍തോതില്‍ ജീവന്‍ രക്ഷപ്പെടുത്താന്‍ കഴിയുമെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ് പ്രസ്താവിച്ചു.

ഖത്തറിലെ കാര്‍ത്തിജി മെലോണ്‍ സര്‍വകലാശാലയില്‍ നടക്കുന്ന അന്താരാഷ്ട്ര വിവര, വിനിമയ, സാങ്കേതിക വികസന സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗം പകരുന്നതും വ്യാപിക്കുന്നതും സാങ്കേതികവിദ്യ ഉപയോഗിച്ച് തടയുന്നതിന് പ്രവര്‍ത്തിക്കുന്ന ബില്‍ ആന്‍ഡ് മെലിന്‍ഡാ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ കോ-ചെയര്‍ കൂടിയാണ് ബില്‍ഗേറ്റ്‌സ്.

അന്താരാഷ്ട്രതലത്തില്‍ ജനങ്ങളെ രോഗവിമുക്തരാക്കാനും ദാരിദ്ര്യനിര്‍മാര്‍ജനത്തിനുമുള്ള പോംവഴികളെക്കുറിച്ചാണ് ഗള്‍ഫ് നേതാക്കളുമായി ചര്‍ച്ച നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ ഇത്തരം രംഗങ്ങളില്‍ കൂട്ടായി യത്‌നിക്കുന്നതിനുള്ള നല്ല ബന്ധമാണാഗ്രഹിക്കുന്നതെന്ന് ബില്‍ഗേറ്റ്‌സ് പറഞ്ഞു.

ജനങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തണമെന്നും ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കഷ്ടപ്പെടുന്നവരെയും അവശരെയും എങ്ങനെ സഹായിക്കാന്‍ കഴിയുമെന്ന് ഗവണ്‍മെന്റുകളും ജനങ്ങളും സ്വകാര്യമേഖലകളും പരിശോധിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ലോകാരോഗ്യ വികസനരംഗത്തുള്ള നിക്ഷേപം ലോകത്ത് പ്രതിഫലനമുണ്ടാക്കുമെന്നും വന്‍തോതില്‍ ജീവന്‍ രക്ഷപ്പെടുത്താന്‍ കഴിയുമെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ് പ്രസ്താവിച്ചു