Saturday, April 18, 2009

ബിലാ‍ല്‍ എന്ന ഇന്ത്യന്‍ സിനിമ മികച്ച ചിത്രം



ദോഹ:അഞ്ചാമത് അല്‍ജസീറ അന്താരാഷ്ട്ര ഡോക്യുമെന്ററി ഫിലിം ഫെസ്റിവെല്‍ സമാപിച്ചു. ഫെസ്റിവല്‍ ദോഹ ഷെറാട്ടണിലായിരുന്നു കഴിഞ്ഞ 13 മുറതല്‍ 16 വരെ നീണ്ട ഈ ഫെസ്റ്റിവെല്‍ നടന്നത്.ഫെസ്റിവല്‍ അല്‍ജസീറ ചെയര്‍മാന്‍ ശൈഖ് ഹമദ് ബിന്‍ താമര്‍ ആല്‍താനിയാണ് ഉദ്ഘാടനം ചെയ്തത്.

ഫെസ്റിവെലിനോടനുബന്ധിച്ച് ചിത്ര നിര്‍മ്മാണത്തെ കുറിച്ചും പ്രമുഖ സംവിധായകരുടെ സംഭാവനകളെ കുറിച്ചും മാധ്യമരംഗം നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും പ്രത്യേക ചര്‍ച്ചകളുണ്ടായിരുന്നു. വിവിധ സ്ഥാപനങ്ങളുടേയും ടെലിവിഷന്‍ കമ്പനികളുടേയും സ്റാളുകളും പുസ്തക ഫോട്ടോ പ്രദര്‍ശനങ്ങളും ഇതോടൊപ്പം സംഘടിപ്പിച്ചിരുന്നു.

ലോകത്തെ വിവിധ ടെലിവിഷന്‍ ചാനലുകളും ടെലിഫിലിം നിര്‍മ്മാതാക്കളും സാംസ്കാരിക സംഘടനകളും വ്യക്തികളും നിര്‍മ്മിച്ച ചിത്രങ്ങള്‍ നാലു ദിവസം നീണ്ടു നില്‍ക്കുന്ന ഈ അന്താരാഷ്ട്ര ഫെസ്റിവലില്‍ പ്രദര്‍ശിപ്പിച്ചു.

ഒരുമണിക്കൂറിലധികമുളള ദീര്‍ഘ ചിത്രങ്ങള്‍, അരമണിക്കൂറിനും ഒരുമണിക്കൂറിനുമിടയില്‍ ദൈര്‍ഘ്യമുളള ഇടത്തരം ചിത്രങ്ങള്‍, അരമണിക്കൂറില്‍ താഴെയുളള ഹൃസ്വ ചിത്രങ്ങള്‍ തുടങ്ങി മൂന്നു വിഭാഗങ്ങളിലാണ് മേളയില്‍ ചിത്രങ്ങള്‍ മത്സരിച്ചത്.

രാജ്യാന്തര ഡോക്യുമെന്ററി ചലച്ചിത്രമേളയിലെ മികച്ച ചിത്രമായി ഇന്ത്യന്‍ സംവിധായകന്‍ സൌരവ് സാരംഗിന്റെ 'ബിലാല്‍' തിരഞ്ഞെടുക്കപ്പെട്ടു. 50,000 റിയാലാണ് (ഏകദേശം ഏഴു ലക്ഷം രൂപ) അവാര്‍ഡ് തുക. ദീര്‍ഘ ചിത്രവിഭാഗത്തിലാണു 'ബിലാല്‍' മല്‍സരിച്ചത്. അന്ധരായ മാതാപിതാക്കള്‍ക്കൊപ്പം ഇടുങ്ങിയ ഇരുട്ടുമുറിയില്‍ കഴിയുന്ന മൂന്നുവയസുള്ള ബിലാല്‍ എന്ന ബാലന്റെ കഥയാണു ചിത്രത്തിന്റെ പ്രമേയം.

'ന്യൂ ഹൊറൈസണ്‍' എന്ന വിഭാഗത്തില്‍ വിദ്യാര്‍ത്ഥികളുടേയും തുടക്കക്കാരുടേയും ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു. ഈ വര്‍ഷം ഖത്തര്‍ യൂണിവേഴ്സിറ്റിയിലെ മൂന്നു വിദ്യാര്‍ഥികളുടെ ചിത്രങ്ങള്‍ ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു.

മൂന്നു വിഭാങ്ങളിലായി മത്സരിക്കുന്ന ചിത്രങ്ങള്‍ക്ക് അല്‍ജസീറ ഗോള്‍ഡന്‍ അവാര്‍ഡ് നല്‍കിയത്.ദീര്‍ഘ ചിത്രങ്ങള്‍ക്ക് അമ്പതിനായിരം റിയാലും ഇടത്തരം ചിത്രങ്ങള്‍ക്ക് നാല്‍പതിനായിരം റിയാലും ഹൃസ്വചിത്രങ്ങള്‍ക്ക് മുപ്പതിനായിരം റിയാലുമാണ് അവാര്‍ഡായി നല്‍കിയത്.

ഇതിനു പുറമേ പ്രത്യേക ജൂറി അവാര്‍ഡ് നേടുന്ന ദീര്‍ഘ ചിത്രങ്ങള്‍ക്ക് ഇരുപത്തിഅയ്യായിരം റിയാലും ഇടത്തരം ചിത്രങ്ങള്‍ക്ക് ഇരുപതിനായിരം റിയാലും ഹൃസ്വചിത്രങ്ങള്‍ക്ക് പതിനയ്യായിരം റിയാലും സമ്മാനം ലഭിച്ചു.

വിദ്യാര്‍ത്ഥികളുടെയും കൌമാരക്കാരുടേയും ചിത്രങ്ങള്‍ മത്സരിക്കുന്ന 'ന്യൂ ഹൊറൈസണ്‍' വിഭാഗത്തില്‍ ഒന്നാമതെത്തുന്ന ചിത്രത്തിന് പതിനയ്യായിരം റിയാലും രണ്ടാം സ്ഥാനക്കാര്‍ക്ക് പതിനായിരം റിയാലും സമ്മാനമായി ലഭിച്ചു.

2 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

അഞ്ചാമത് അല്‍ജസീറ അന്താരാഷ്ട്ര ഡോക്യുമെന്ററി ഫിലിം ഫെസ്റിവെല്‍ സമാപിച്ചു. ഫെസ്റിവല്‍ ദോഹ ഷെറാട്ടണിലായിരുന്നു കഴിഞ്ഞ 13 മുറതല്‍ 16 വരെ നീണ്ട ഈ ഫെസ്റ്റിവെല്‍ നടന്നത്.ഫെസ്റിവല്‍ അല്‍ജസീറ ചെയര്‍മാന്‍ ശൈഖ് ഹമദ് ബിന്‍ താമര്‍ ആല്‍താനിയാണ് ഉദ്ഘാടനം ചെയ്തത്.

മി | Mi said...

Congrats to Sourav Sarang and his crew. Thanks for bringing this news

Regards