Saturday, April 18, 2009

ഖത്തറിലെ പ്രവാസികള്‍ വോട്ടു ചെയ്തു

ദോഹ:കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പിനു സമാനമായി ദോഹയിലെ ലഖ്തയില്‍ നടന്ന പ്രതീകാത്മക തിരഞ്ഞെടുപ്പില്‍ ഒട്ടേറെപേര്‍ വോട്ട് രേഖപ്പെടുത്തി.

തിരഞ്ഞെടുപ്പ് ദിവസം രാത്രി എട്ടു മുതല്‍ 12 വരെയായിരുന്നു ഇവിടെ പോളിങ്. കൈപ്പത്തി, അരിവാള്‍ ചുറ്റിക ചിഹ്നങ്ങള്‍ അടങ്ങുന്നതായിരുന്നു ബാലറ്റ്.

നാട്ടിലെ ബൂത്ത് പോലെ പോസ്റ്ററുകളും ചുവരെഴുത്തും കൊടിതോരണങ്ങളും വോട്ടെടുപ്പു നടന്ന ക്യാംപില്‍ നിറഞ്ഞു.

യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും തൊപ്പിയും ബാഡ്ജും ടീഷര്‍ട്ടുമണിഞ്ഞ്, വോട്ട് ചെയ്യാനെത്തിയവരെ ക്യാന്‍വാസ് ചെയ്യാനും ശ്രമം നടക്കുന്നുണ്ടായിരുന്നു.

ഇത്തവണ അധികാരത്തില്‍ എത്തുന്നവരെങ്കിലും പ്രവാസി വോട്ടവകാശത്തെക്കുറിച്ച് ചിന്തിക്കാന്‍ വേണ്ടിയാണ് ഈ ശ്രമമെന്ന് സംഘാടകരായ അരിരംഗ് പ്രവര്‍ത്തകര്‍ പറഞ്ഞു. സ്ത്രീകളും വോട്ടെടുപ്പില്‍ സജീവമായി പങ്കെടുത്തു. ക്യൂ നിന്നാണ് പലരും വോട്ട് ചെയ്തത്.

നാട്ടില്‍ വോട്ട് ചെയ്യാനായില്ലെങ്കിലും അതേ ദിവസം ഇവിടെ അതേ ആവേശത്തില്‍ വോട്ട് ചെയ്യാന്‍ കഴിഞ്ഞത് സന്തോഷം നല്‍കുന്നതായി ചിലര്‍ പറഞ്ഞു. ഇന്ത്യയില്‍ ഫലം പ്രഖ്യാപിക്കുന്ന മേയ് പതിനാറിനേ ഇവിടെയും വോട്ടെണ്ണുകയുള്ളൂ.

2 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പിനു സമാനമായി ദോഹയിലെ ലഖ്തയില്‍ നടന്ന പ്രതീകാത്മക തിരഞ്ഞെടുപ്പില്‍ ഒട്ടേറെപേര്‍ വോട്ട് രേഖപ്പെടുത്തി.

Anonymous said...

This is nothing but a foolish act of people..

Vinu