Tuesday, December 3, 2013

ദല്‍ഹിയുടെ ചരിത്രപഥങ്ങളിലൂടെ പ്രകാശനം ചെയ്തു

അമാനുല്ല വടക്കാങ്ങരയുടെ ദല്‍ഹിയുടെ ചരിത്രപഥങ്ങളിലൂടെ എന്ന പുസ്തകത്തിന്റെ പ്രകാശനം സിജി ഖത്തര്‍ പ്രസിഡണ്ട് ഡോ. എം. പി. ഷാഫി ഹാജിക്ക് ആദ്യ പ്രതി നല്‍കി നാര്‍ക്ക റൂട്‌സ് വൈസ് ചെയര്‍മാന്‍ പത്മശ്രീ അഡ്വ. സി.കെ. മേനോന്‍ നിര്‍വഹിക്കുന്നു.


ദോഹ. ഖത്തറിലെ മാധ്യമ പ്രവര്‍ത്തകനായ അമാനുല്ല വടക്കാങ്ങരയുടെ യാത്രാവിവരണമായ ദല്‍ഹിയുടെ ചരിത്രപഥങ്ങളിലൂടെ എന്ന പുസ്തകത്തിന്റെ പ്രകാശനം നോര്‍ക്ക റൂട്‌സ് വൈസ് ചെയര്‍മാന്‍ പത്മശ്രീ അഡ്വ. സി.കെ. മേനോന്‍ നിര്‍വഹിച്ചു. സിജി ഖത്തര്‍ പ്രസിഡണ്ട് ഡോ. എം. പി. ഷാഫി ഹാജി പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റു വാങ്ങി.

സ്‌കോളേര്‍സ് ഇന്റര്‍നാഷണല്‍ സ്‌ക്കൂള്‍ ചെയര്‍മാന്‍ ഡോ. വണ്ടൂര്‍ അബൂബക്കര്‍ , ഭവന്‍സ് പബഌക് സ്‌ക്കൂള്‍ വൈസ് ചെയര്‍മാന്‍ ആര്‍ . ഒ. അബ്ദുല്‍ ഖാദര്‍ , ഇന്‍കാസ് ഉപദേശക സമിതി ചെയര്‍മാന്‍ കെ. കെ. ഉസ് മാന്‍ , പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ ജോപ്പച്ചന്‍ തെക്കേക്കുറ്റ്, അക്കോണ്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ശുക്കൂര്‍ കിനാലൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അമാനുല്ല വടക്കാങ്ങര സ്വാഗതം പറഞ്ഞു.

തിരൂരങ്ങാടി പ്രിന്റേര്‍സും അഷ്‌റഫി ബുക്‌സെന്ററും ചേര്‍ന്ന് പ്രസിദ്ധീകരിച്ച പുസ്തകം കേരളത്തിലെ പ്രഥമ അക്രകാദമിക് ഹൈപ്പര്‍മാര്‍ക്കറ്റായ എഡ്യൂമാര്‍ട്ടാണ് വിതരണം ചെയ്യുന്നത്.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഖത്തറിലെ മാധ്യമ പ്രവര്‍ത്തകനായ അമാനുല്ല വടക്കാങ്ങരയുടെ യാത്രാവിവരണമായ ദല്‍ഹിയുടെ ചരിത്രപഥങ്ങളിലൂടെ എന്ന പുസ്തകത്തിന്റെ പ്രകാശനം നോര്‍ക്ക റൂട്‌സ് വൈസ് ചെയര്‍മാന്‍ പത്മശ്രീ അഡ്വ. സി.കെ. മേനോന്‍ നിര്‍വഹിച്ചു.