Thursday, December 12, 2013

മനസ്സിന് കരുത്ത് പകര്‍ന്ന മൈന്‍ഡ് ഡിസൈനിംഗ്

ഖത്തറിലെ കോര്‍പ്പറേറ്റ് ജീവനക്കാര്‍ക്കായി ആര്‍.കെ മലയത്ത് അവതരിപ്പിച്ച ശില്‍പ്പശാലയില്‍ നിന്ന്‌.

ദോഹ : ആത്മ വിശ്വാസം, ഇഛാശക്തി, സ്ഥിരോത്സാഹം, ഏകാഗ്രത, ക്രൈസിസ് മാനേജ്‌മെന്റ്, എന്നീ മേഖലകളില്‍ ജീവനക്കാര്‍ക്ക് ആവേശവും പ്രചോദനവും നല്‍കി ആര്‍.കെ മലയത്ത് അവതരിപ്പിച്ച മൈന്‍ഡ് ഡിസൈനിംഗ് ശില്‍പ്പശാല ട്രൈനിംഗില്‍ പങ്കെടുത്തവര്‍ക്ക് വേറിട്ട അനുഭവമായി.

അവബോധ മനസ്സിനെ തൊട്ടുണര്‍ത്തി ഓരോരുത്തരുടേയും ക്രിയാത്മക കഴിവുകളെ പുറത്ത് കൊണ്ടുവരുന്നതിന് വേണ്ടി ആര്‍.കെ മലയത്ത് പ്രത്യേകം തയ്യാറാക്കിയ പരീശിലന പദ്ധതിയാണ് മൈന്‍ഡ് ഡിസൈനിംഗ് ശില്‍പ്പശാല. ഫ്രൈയം ആന്‍ഡി റീ ഫ്രൈം മൈന്‍ഡ് ഡിസൈനിംഗ് ഇന്‍സ്റ്റിറ്റിയൂട്ടുമായി സഹകരിച്ച് മീഡിയാ പ്‌ളസാണ് കോര്‍പ്പറേറ്റ് ജീവനക്കാര്‍ക്കായി പ്രത്യേകം മൈന്‍ഡ് ഡിസൈനിംഗ് ശില്‍പ്പശാല സംഘടിപ്പിച്ചത്

മനശാത്രഞ്ജരായ ഡോ. കെ.എസ് ഡേവിഡ്, ഡോ. ജോണ്‍സണ്‍ ഐരൂര്‍ എന്നിവരുടെ സഹകരണത്തോടെ മലയത്ത് സംവിധാനിച്ച ഈ പ്രത്യേക ശില്‍പ്പശാല വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും ഒരു പോലെ ഉപകാരപ്രദമാണ്. മൂന്ന് മണിക്കൂര്‍ നീണ്ടു നിന്ന ഹിപ്‌നോട്ടിക്ക് ട്രീറ്റ്‌മെന്റില്‍ ഉറങ്ങികിടക്കുന്ന കഴിവുകള്‍ പുറത്തെടുക്കുകയാണ് ചെയ്യുന്നതെന്ന് ആര്‍.കെ. മലയത്ത് പറഞ്ഞു.

മരൂഭൂമിയിലീടെ യാത്ര ചെയ്ത് കാടിന്റെ വന്യത ആസ്വദിച്ച് റെസ്‌റ്റേറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച് ബോധമനസ്സറിയാതെ പാട്ടു പാടുകയും നൃത്തം ചെയ്യുകയും ചെയ്തത് ഏറെ കൗതുകകരമായി. ശില്‍പ്പശാലയില്‍ പങ്കെടുത്തവര്‍ക്ക് അക്കോണ്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ശുക്കൂര്‍ കിനാലൂര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

2 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ആത്മ വിശ്വാസം, ഇഛാശക്തി, സ്ഥിരോത്സാഹം, ഏകാഗ്രത, ക്രൈസിസ് മാനേജ്‌മെന്റ്, എന്നീ മേഖലകളില്‍ ജീവനക്കാര്‍ക്ക് ആവേശവും പ്രചോദനവും നല്‍കി ആര്‍.കെ മലയത്ത് അവതരിപ്പിച്ച മൈന്‍ഡ് ഡിസൈനിംഗ് ശില്‍പ്പശാല ട്രൈനിംഗില്‍ പങ്കെടുത്തവര്‍ക്ക് വേറിട്ട അനുഭവമായി.

ajith said...

മനസ്സിന്റെ അപരിമേയമായ ശക്തി!