ദോഹ:പരിസ്ഥിതിക്കും മനുഷ്യന്റെ ആരോഗ്യത്തിനും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന പ്ലാസ്റ്റിക്കിനെതിരെ ഖത്തര്‍ ശക്തമായ നിയമ നിര്‍മ്മാണം നടത്തി. മനുഷ്യോപയോഗത്തിനുള്ള ഭക്ഷ്യ വസ്തുക്കള്‍ പ്ളാസ്റിക് കവറുകളില്‍ നല്‍കുന്നത് നിരോധിക്കുന്ന നിയമത്തിന് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍താനി അംഗീകാരം നല്‍കി ഉത്തരവു പുറപ്പെടുവിച്ചു. ഈ നിയമത്തിന് മന്ത്രിസഭ നേരത്തെ അംഗീകാരം നല്‍കിയിരുന്നു.
ഈ നിയമം അനുസരിച്ച് കറുത്ത പോളിത്തിലീന്‍ കവറുകള്‍, അച്ചടിച്ച പത്രക്കടലാസ്, മറ്റു പ്രസിദ്ധീകരണങ്ങളുടെ കടലാസുകള്‍ എന്നിവയില്‍ മനുഷ്യോപയോഗത്തിനുള്ള ഭക്ഷ്യവസ്തുക്കള്‍ പൊതിയുന്നതും ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതും നിരോധിച്ചു.
ബേക്കറികളും മറ്റും എല്ലാത്തരം റൊട്ടികളും ഫ്രോസണ്‍ ചെയ്യാത്ത പാസ്ട്രികളും ഏതുതരം പ്ലാസ്റ്റിക്ക് കവറുകളില്‍ പൊതിഞ്ഞ് സൂക്ഷിക്കുന്നതും ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ഇവ പൊതിയാന്‍ റീ സൈക്കിള്‍ ചെയ്യാവുന്ന നിലവാരത്തിലുള്ള പേപ്പര്‍ ബാഗുകള്‍ മാത്രമേ ഉപയോഗിക്കാവൂ.
റസ്റോറന്റുകളും കഫേകളും ചൂടുള്ള പാനീയങ്ങളും ഭക്ഷണങ്ങളും നല്‍കാന്‍ പ്ലാസ്റ്റിക്ക്, കോര്‍ക്ക് എന്നിവ ഉപയോഗിച്ചു നിര്‍മ്മിക്കുന്ന കപ്പുകള്‍, പാത്രങ്ങള്‍, കട്ലറികള്‍ എന്നിവ ഉപയോഗിക്കുന്നത് നിരോധിച്ചു. നിയമം ലംഘിക്കുന്നവര്‍ക്ക് കര്‍ശനമായ ശിക്ഷാ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
1 comment:
പരിസ്ഥിതിക്കും മനുഷ്യന്റെ ആരോഗ്യത്തിനും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന പ്ലാസ്റ്റിക്കിനെതിരെ ഖത്തര്‍ ശക്തമായ നിയമ നിര്‍മ്മാണം നടത്തി. മനുഷ്യോപയോഗത്തിനുള്ള ഭക്ഷ്യ വസ്തുക്കള്‍ പ്ളാസ്റിക് കവറുകളില്‍ നല്‍കുന്നത് നിരോധിക്കുന്ന നിയമത്തിന് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍താനി അംഗീകാരം നല്‍കി ഉത്തരവു പുറപ്പെടുവിച്ചു. ഈ നിയമത്തിന് മന്ത്രിസഭ നേരത്തെ അംഗീകാരം നല്‍കിയിരുന്നു.
Post a Comment