Wednesday, March 11, 2009

മാന്ദ്യത്തിനിടയിലും ഖത്തറിന് സാമ്പത്തിക വളര്‍ച്ച

ദോഹ:ആഗോള സാമ്പത്തിക മാന്ദ്യത്തിനിടയിലും ഖത്തറിനു കാര്യമായ സാമ്പത്തികവളര്‍ച്ച നേടാനായതായി കണക്കുകള്‍. 2008 ന്റെ അവസാന പാദം 8320 കോടി റിയാലാണ് (1.24 ലക്ഷം കോടി രൂപ) ഖത്തറിന്റെ സാമ്പത്തിക വളര്‍ച്ച.

2007ല്‍ ഇതേ കാലയളവില്‍ ഇത് 7720 കോടി റിയാലായിരുന്നു (1.09 ലക്ഷം കോടി രൂപ). അതേസമയം കഴിഞ്ഞവര്‍ഷം നാലാം പാദത്തിലെ ഖത്തര്‍ ജിഡിപി മൂന്നാം പാദത്തിലേക്കാള്‍ 23.2 % കുറഞ്ഞതായും ഖത്തര്‍ സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി വെളിപ്പെടുത്തി.

എണ്ണ, വാതക സംബന്ധമായ ഖനനമേഖലയിലുണ്ടായ 31.1 % ഇടിവാണ് ഇതിനു കാരണം.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ആഗോള സാമ്പത്തിക മാന്ദ്യത്തിനിടയിലും ഖത്തറിനു കാര്യമായ സാമ്പത്തികവളര്‍ച്ച നേടാനായതായി കണക്കുകള്‍. 2008 ന്റെ അവസാന പാദം 8320 കോടി റിയാലാണ് (1.24 ലക്ഷം കോടി രൂപ) ഖത്തറിന്റെ സാമ്പത്തിക വളര്‍ച്ച.